പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ ശവപെട്ടിയോടുപമിച്ച്‌ ആർ ജെ ഡി

പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം താരതമ്യം ചെയ്തതാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. യേ ക്യാ ഹൈ എന്ന ഹിന്ദി പരിഹാസത്തിനൊപ്പമാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്

0

ഡൽഹി | പ്രധാനമന്ത്രി ഇന്ന് ഉത്‌ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ വിമർശിച്ച് ആര്‍ജെഡി.പാർട്ടിയുടെ ഓഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായിരിക്കുന്നത് . പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം താരതമ്യം ചെയ്തതാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. യേ ക്യാ ഹൈ എന്ന ഹിന്ദി പരിഹാസത്തിനൊപ്പമാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്

https://pbs.twimg.com/media/FxL0KDaaQAAC-PY?format=jpg&name=240×240

ട്വീറ്റ് പുറത്തെത്തിയതിന് പിന്നാലെ കടുത്ത ആര്‍ജെഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ആര്‍ജെഡിയുടെ ഇപ്പോഴത്തെ നിലവാരം എന്താണെന്ന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് ട്വീറ്റെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനേവാല ട്വീറ്റ് ചെയ്തു. ആര്‍ജെഡിയുടെ പ്രതികരണം വളരെ മോശമായിപ്പോയി. ഇത് ആര്‍ജെഡിയുടെ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

-