കമ്പം ടൗണിൽ അരികൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് വനംവകുപ്പ്.

0

കമ്പം || കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പന്റെ
അകാരമാണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന
അൽ മരിച്ചു കമ്പം ടൗണിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അരികൊമ്പൻ ഇയാളെ തുമ്പികൈക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു . കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിന് നേരെ അരികൊമ്പൻ ആക്രമണം നടത്തിയത് . ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ്. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് വനംവകുപ്പ്. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറിയാണ് ഷണ്മുഖ ഡാം .കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്.അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്.

You might also like

-