ലഖിംപൂര്‍ ഖേരി കൊലക്കേസ് അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രിം കോടതി ഇന്ന്ഉത്തരവിറക്കും

ലഖിംപൂര്‍ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷ ണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതിജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.

0

ഡൽഹി | ലഖിംപൂര്‍ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷ ണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതിജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.
സംഭവുമായി ബന്ധപ്പെട്ട്  യു പി സർക്കാർ നടത്തുന്ന അന്വേഷണം സുതാര്യമല്ലന്ന് കോടതി വിലയിരുത്തി .പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമാർ ജയിന്‍റെ പേരാണ് പരിഗണനയിൽ ഉള്ളത്. ഐ.പി.എസ് ഉദ്യാഗസ്ഥരെ ഉൾപ്പെടുത്തി നിലവിലെ അന്വേഷണ സംഘം സുപ്രിം കോടതി വിപുലീകരിക്കാനും സാധ്യതയുണ്ട്. യുപി കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സമർപ്പിക്കാൻ സുപ്രിം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ പ്രതികള്‍ക്കെതിരെയും നിയമം അതിന്‍റെ വഴിക്കു പോകണമെന്നും എട്ട് പേര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അതിന്‍റെ അന്വേഷണത്തിന് വിശ്വാസം പകരാന്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞിരുന്നു..

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. പ്രതിക്ഷേധിക്കയുന്ന കര്ഷകര്ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങളും കർഷക സംഘടനകൾ കോടതിയിൽ ഹാജരാക്കിയിരുന്നു നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിച്ചിരുന്നു

You might also like

-