എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേയ്ക്ക്

പുതുവൈപ്പ് കടൽത്തീരത്ത് നിവാസികൾ നടത്തുന്ന ജനകീയ സമരത്തിന് നാളെ തുടക്കമാകും

0

കൊച്ചി :എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേയ്ക്ക്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുവൈപ്പ് നിവാസികൾ ജനകീയ സമരം ആരംഭിക്കുന്നത്.പുതുവൈപ്പ് കടൽത്തീരത്ത് നിവാസികൾ നടത്തുന്ന ജനകീയ സമരത്തിന് നാളെ തുടക്കമാകും. നിരോധനാജ്ഞ പിൻവലിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തുടർസമരങ്ങളുണ്ടാകുമെന്നും സമരസമിതി അറിയിച്ചു.