വാളയാറിൽ പ്രതിഷേധത്തിൽ പങ്കടുത്ത ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്‍്റീനില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

0

പാലക്കാട്: വാളയാറിൽ പ്രതിഷേധത്തിൽ പങ്കടുത്ത ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്‍്റീനില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്.മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം അനുസരിച്ച്‌ അഞ്ച് ജനപ്രതിനിധികള്‍ ക്വാറന്‍റീനില്‍ പോകണം, എംഎല്‍എമാരായ ഷാഫി പറമ്ബിലും, അനില്‍ അക്കരയും, എംപിമാരായ വികെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ എന്നിവരുമാണ് ക്വാറന്‍റീനില്‍ പോകണ്ടത്. മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച്‌ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാള്‍ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവര്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനില്‍ പ്രവേശിക്കണമെന്നുമാണ് ഡിഎംഒ കെ പി റീത്തയുടെ നേത‍ൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്‍്റെ നിര്‍ദ്ദേശം.

You might also like

-