മദ്യ വിൽപന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുന്നു

അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അഴിമതി നടത്താനാണ്.സിപിഎമ്മിന്റെ പണ സമാഹരണാർഥമാണ് നടപടി

0

കോവിഡിന്റെ മറവിൽ മദ്യ ചില്ലറ വിൽപന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അഴിമതി നടത്താനാണ്.സിപിഎമ്മിന്റെ പണ സമാഹരണാർഥമാണ് നടപടി.

ബിവറേജിന് 4 ലക്ഷം രൂപ ലൈസൻസ് ഫീ വേണം. എന്നാല്‍ ബാറിന്റെ പുതിയ ഔട്ട്‍ലെറ്റിന് ഫീ ഇല്ല. വലിയ അഴിമതിയാണിത്. അണിയറയിൽ ബാർ മുതലാളിമാരുമായി നടത്തിയ ചർച്ചയുടെ ഫലമാണിത്. ബാറുകാരുടെ കയ്യിൽ നിന്ന് സിപിഎം പിരിവ് തുടങ്ങിക്കഴിഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു.ബിവറേജസ് കോർപറേഷൻ അടച്ചു പൂട്ടേണ്ട അവസ്ഥ വരും. മദ്യവ്യാപനം കൂടും. 12400 കോടി രൂപയാണ് ബിവറേജസ് വാർഷിക വരുമാനം. ഇത് കുറയും. സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതിന്റെ മൂന്നിരട്ടി സ്വകാര്യ ഔട്ട്‍ലെറ്റ് വരികയാണ്. പൊതു താല്‍പര്യത്തിന് വിരുദ്ധമായ നടപടി പിന്‍വലിക്കണമെന്നും തെന്നിത്ത ആവശ്യപ്പെട്ടു.

You might also like

-