അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കൾ വാഹനാപകടത്തിൽ മരണപെട്ടു

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ൽ വെച്ചാണ് അപകടമുണ്ടായത്.

0

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ൽ വെച്ചാണ് അപകടമുണ്ടായത്.

സുശാന്തിന്റെ സഹോദരീ ഭർത്താവായ ഒ.പി സിങ്ങിന്റെ സഹോദരി ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് പട്‌നയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഗീത ദേവിയുടെ ഭർത്താവ് ലാൽജീത് സിങ്, അദ്ദേഹത്തിന്റെ മകൾ അമിത് ശേഖർ, രാം ചന്ദ്രസിങ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

You might also like