വളാഞ്ചേരിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അന്‍വറുമായി തെളിവെടുപ്പ്, മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.

0

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അന്‍വറുമായി കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരൂർ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

അതേസമയം വളാ‍ഞ്ചേരി കൊലപാതകത്തിൽ 21കാരിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.മൃതദേഹം പുറത്തെടുത്തപ്പോള്‍ വസ്ത്രം കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്. എന്നാല്‍ ഡിഎന്‍എ പരിശോധനക്ക് ശേഷമേ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സുബീറയുടെ അയല്‍വാസിയാണ് അന്‍വര്‍. സുബീറ കാണാതായി 40 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മോഷണത്തിനായാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി തിരച്ചിലിനൊപ്പം കൂടെനിന്നത് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.  പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങൾ നേരത്തെ തന്നെയുണ്ട്. പെൺകുട്ടിയ്ക്കായി തിരച്ചിൽ നടത്താനും അൻവർ മുന്നിട്ടിറങ്ങിയിരുന്നു. ചിലയിടത്ത് മണ്ണുമാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതി തടഞ്ഞതാണ് പിടിവീഴാൻ കാരണം. മോഷണ ശ്രമത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടിയെ ഇയാള്‍ മറ്റേതെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ