സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും

അന്ത്യോദയ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.

0

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ധാന്യം എന്ന അളവിൽ ലഭിക്കും. നീല,വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക് 15 കിലോ വീതം ലഭിക്കും.ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. ദിവസവും ഉച്ച വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാനായി മൂന്ന് മാസത്തേക്ക് ധാന്യം സംഭരിക്കാന്‍ ശ്രമിക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു‍. ജീവനക്കാരും തൊഴിലാളികളും രാപ്പകല്‍ അദ്ധ്വാനിച്ചാണ് ഇത് നടത്തുന്നത്. 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.അന്ത്യോദയ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.

15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും. ഏപ്രിൽ 20ന് മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണമെന്നും മന്ത്രി പറഞ്ഞു.തെറ്റായ സത്യവാങ് മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും. എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൗജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലന്ന് അറിയിക്കുന്നവരെയും, നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്ന പട്ടികയിൽ നിന്ന് ഒഴിവാക്കും.അധികമായി 74,000 മെട്രിക് ടൺ അരി കേന്ദ്രത്തോട് സൗജന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും സൗജന്യമായി നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. വില നിൽകി വാങ്ങാനുള്ള നടപടി ക്രമങ്ങൾ ആലോചിക്കുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു

You might also like

-