രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദുഷ്‌പേര് ഉണ്ടാക്കുന്നു:രാഷ്ട്രപതി റാംനാഥ് കോവിന്ദ്.

രാഷ്ട്രീയ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ച് രാഷ്ട്രപതിയും; ‘രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല’

0

തിരുവനതപുരം :രാഷ്ട്രീയ കൊലപാതകത്തെ അപലപിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അസഹിഷ്ണത പാടില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദുഷ്‌പേര് ഉണ്ടാക്കുന്നു. ചില ഭാഗങ്ങളില്‍ നിന്നു മാത്രമാണ് ഇത്തരം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്ത് എത്തിയിരുന്നു. അക്രമവും വികസനവും ഒത്തു പോകില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദോഷം ചെയ്യും. സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു

You might also like