തൊടുപുഴ കമ്പകകാനം കൂട്ടകൊല ചുരുളഴിഞ്ഞു ശിക്ഷ്യനാണ് പ്രധാനപ്രതി കൊന്നത് ആഭിചാരക്രിയയുമായി ബന്ധപ്പെട്ട്

കൃഷ്ണനെ കൊലപ്പെടുത്തായാല്‍ മന്ത്രസിദ്ധി തങ്ങള്‍ക്കു കിട്ടുമെന്ന ധാരണയും സ്വർണവും സ്വത്ത് തട്ടിയെടുക്കലുമായിരുന്നു കൊലയ്ക്കു പിന്നിലെ ലക്ഷ്യമെന്ന് പൊലീസ്

0

തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണന്റെ സഹായിയും ബൈക്ക് മെക്കാനിക്കുമായ അനീഷ്, അടിമാലി സ്വദേശി ലിബീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കൃഷ്ണനെ കൊലപ്പെടുത്തായാല്‍ മന്ത്രസിദ്ധി തങ്ങള്‍ക്കു കിട്ടുമെന്ന ധാരണയും സ്വർണവും സ്വത്ത് തട്ടിയെടുക്കലുമായിരുന്നു കൊലയ്ക്കു പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. കൊലയ്ക്കുശേഷം പൊലീസ് പിടിയ്ക്കാതിരിക്കാന്‍ കോഴിയെ ബലിനല്‍കിയുള്ള പൂജയും നടത്തി. കൃഷ്ണന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.

സംഭവത്തെ കുറിച്ച് ഇടുക്കി എസ് പി യുടെ വാക്കുകളിലേക്ക്

കൃഷ്ണന്റെ സഹായിയായി ഒപ്പം കൂടിയ അനീഷ് മന്ത്രവിദ്യകള്‍ പഠിച്ചെടുത്തിരുന്നു ഏകദേശം 15വർഷത്തോളമായി കൊല്ലപ്പെട്ട കൃഷ്ണനെ മന്ത്രവാദത്തിൽ സഹായിച്ചിരുന്നത് അനീഷ ആയിരുന്നതു് ഇടക്ക് അനീഷ തനിയെ ആഭിചാരക്രിയകൾ നടത്താനാരംഭിച്ചെങ്കിലും . അടുത്തകാലത്തായി അനീഷ് ചെയ്യുന്ന പൂജകളൊന്നും ഫലിക്കാതെ വന്നു. തന്റെ ശക്തി കൃഷ്ണന്‍ അപഹരിച്ചെന്നു മനസിലാക്കിയ അനീഷ് കൊല ആസൂത്രണം ചെയ്തു. കൃഷ്ണന് മുന്നൂറോളം ദൈവങ്ങളുടെ ശക്തിയുണ്ടെന്നായിരുന്നു അനീഷ് വിശ്വസിച്ചിരുന്നത്. തന്നില്‍ നിന്ന് അപഹരിച്ചെടുത്ത ശക്തിയ്‌ക്കൊപ്പം ഈ ശക്തി കൂടി ആവാഹിക്കാന്‍ അനീഷ് തീരുമാനിച്ചു. ഇതിനായി ആറു മാസം മുന്‍പ് സുഹൃത്തും അടിമാലി സ്വദേശിയുമായ ലിബീഷുമായി ബന്ധപ്പെട്ട് കൃഷ്ണനില്‍ നിന്ന് മന്ത്രങ്ങളും തന്ത്രങ്ങളും പണവും അപഹരിക്കാന്‍ പദ്ധതിയിട്ടു. 15 വര്‍ഷമായി അനീഷും ലിബീഷും സുഹൃത്തുക്കളാണ്
ജൂലൈ 29 ഞായറാഴ്ച അനീഷ് അടിമാലിയില്‍ നിന്ന് തൊടുപുഴയിലെത്തി. ലിബീഷ് ബുള്ളറ്റിന്റെ രണ്ട് ഷോക്ക് അബ്‌സോര്‍ബറുമായാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷിന്റെ ബൈക്കിലാണ് ഇവര്‍ കൃഷ്ണന്റെ വീട്ടിലെത്തിയത്. സമയം കളയാന്‍ മൂലമറ്റത്ത് 11 മണി വരെ ചൂണ്ടയിട്ടിരുന്നു. തുടന്ന് മുട്ടം ബാറിലെത്തി. എന്നാല്‍ ബാര്‍ അടച്ചെന്നു മനസിലാക്കിയതോടെ മടങ്ങി. തുടര്‍ന്ന് 12 മണിയോടെ കൃഷ്ണന്റെ വീട്ടിലേക്ക് തിരിച്ചു. കൃഷ്ണന്റെ വീട്ടില്‍ അയല്‍വാസികള്‍ ആരും വരില്ലെന്ന് അനീഷിന് നന്നായി അറിയാം.

വീട്ടില്‍ എത്തിയയുടന്‍ ഫ്യൂസ് ഊരി. കൃഷ്ണനെ പുറത്തിറക്കുന്നതിനു വേണ്ടി ആടിനെ ഉപദ്രവിച്ച് ബഹളമുണ്ടാക്കി. ആടിന്റെ ഒച്ച കേട്ട് കൃഷ്ണന്‍ പുറത്തിറങ്ങി. ഷോക്ക്അബസോര്‍ബറിന്റെ പൈപ്പ് കൊണ്ട് അനീഷ് കൃഷ്ണനെ അടിച്ചു വീഴ്ത്തി. പിന്നാലെ ബഹളംകേട്ട് ഭാര്യയെത്തി. അവരെയും ലിബീഷ് അടിച്ചു. അവര്‍ തടുത്തശേഷം അകത്തേയ്ക്ക് ഓടി. പിന്നാലെ ചെന്ന് തലയ്ക്കടിച്ചു വീഴ്ത്തി. മകളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ നിലവിളിച്ചു. ഇതിനിടെ വാപൊത്താന്‍ ശ്രമിച്ചു. അനീഷിന്റെ കൈയ്യില്‍ കടിച്ചശേഷം മകള്‍ അടുക്കള മുറിയിലേക്ക് പോയി. അവിടെവച്ച് അടിച്ചു വീഴ്ത്തി. ഒച്ചകേട്ടെത്തിയ മകനെയും അടിച്ചു. മാനസികാസ്വാസ്ഥമുള്ള മകന്‍ അടി കിട്ടിയ മകന്‍ മുറിയിലേക്ക് ഓടി. പിന്നാലെയെത്തി വാക്കത്തി ഉപോഗിച്ച് വെട്ടിവീഴ്ത്തി. ഈ കത്തിവച്ച് എല്ലാവരെയും കുത്തി മരണം ഉറപ്പാക്കി. പിന്നീട് വീടുമുഴുവന്‍ പരിശോധിച്ച് ആഭരണങ്ങളൊക്കെ കൈയ്ക്കലാക്കി. അപ്പോഴേയ്ക്കും സമയം നാലുമണിയായി.

കൃഷ്ണനെ അകത്തെ മുറിയിലേക്ക് കിടത്തി. വെള്ളം ഒഴിച്ച് ചോരക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുഴയില്‍ കുളിച്ചശേഷം ലിബീഷിന്റെ വീട്ടിലേക്ക് ഇരുവരും പോയി. ലബീഷിന്റെ വീട്ടില്‍ ഭര്യമാത്രമെ ഉള്ളൂ. പിന്നീട് അനീഷ് അടിമാലിയിലേക്ക് പോയി. വൈകിട്ട് മൃതദേഹം കുഴിച്ചിടാന്‍ തീരുമാനിച്ചു. രാത്രിയോടെ കൃഷ്ണന്റെ വീട്ടിലെത്തി കുഴിയെടുത്തു. പക്ഷെ അവിടെച്ചെല്ലുമ്പോള്‍ മകന്‍ മരിച്ചിരുന്നില്ല. മാനസിക പ്രശ്‌നമുണ്ടായിരുന്നു മകന്‍ തലയ്ക്ക് കൈയ്യുംകൊടുത്ത് മുറിയിലിരിക്കുകയായിരുന്നു. അപ്പോള്‍ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി മരണം ഉറപ്പാക്കി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമെല്ലാം എടുത്ത് മൃതദേഹങ്ങള്‍ മറവു ചെയ്തശേഷം മടങ്ങി. മൂന്നാമത്തെ ദിവസവും അനീഷ് ലിബീഷിന്റെ വീട്ടിലെത്തി. എന്നാല്‍ ഒപ്പം പോകാന്‍ അനീഷ് തയാറായില്ല.

മൃതദേഹങ്ങള്‍ മറവ് ചെയ്യുമ്പോള്‍ കൃഷ്ണനും മകനും പൂര്‍ണമായും മരിച്ചിരുന്നില്ല. മന്ത്രവാദശക്തിയും കൃഷ്ണന്റെ സമ്പത്തും അപഹരിക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകമെന്നും ഇടുക്കി അന്വേഷണസംഗം വിശദീകരിച്ചു. പലസംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തിയത്. കൃഷ്ണനുമായി ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷിച്ചെന്നും അന്വേഷണസംഘം അറിയിച്ചു.

You might also like

-