യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടും ചെന്നിത്തല

പിൻവാതിൽ നിയമങ്ങൾ ശരി വയ്ക്കുന്ന തീരുമാനങ്ങൾ വരുന്ന മന്ത്രിസഭ യോഗങ്ങൾ എടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സ൪ക്കാ൪ നിരത്തിയ കണക്കുകൾ യാഥാ൪ത്ഥ്യബോധമില്ലാത്തതാണ്

0

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആവശ്യമായ അനുമതിയില്ലാതെയും നടപടികൾ പൂ൪ത്തിയാക്കാതെയും രൂപീകരിച്ചതാണ് കേരളാ ബാങ്ക്. സഹകരണ പ്രസ്ഥാനത്തെ കുഴിച്ച് മൂടാനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പിൻവാതിൽ നിയമങ്ങൾ ശരി വയ്ക്കുന്ന തീരുമാനങ്ങൾ വരുന്ന മന്ത്രിസഭ യോഗങ്ങൾ എടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സ൪ക്കാ൪ നിരത്തിയ കണക്കുകൾ യാഥാ൪ത്ഥ്യബോധമില്ലാത്തതാണ്. നിയമനങ്ങൾ നടക്കാത്ത റാങ്ക് ലിസ്റ്റുകൾ പരിശോധിക്കണ൦. സംസ്ഥാനത്ത് നിയമങ്ങൾ നടത്തുന്നത് സരിത എസ് നായരാണെന്നും സ൪ക്കാരിന് സരിതയെ പേടിയാണെന്നും ചെന്നിത്തല വിമർശിച്ചു.

ചലച്ചിത്ര സംവിധായകൻ മേജ൪ രവി കോൺഗ്രസിൽ ചേരുമെന്ന പ്രചാരണത്തോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. മേജ൪ രവി കെപിസിസി പ്രസിഡന്റുമായി ച൪ച്ച നടത്തിയിട്ടുണ്ടെന്നും തൃപ്പൂണിത്തുറയിലെ ഐശ്വര്യ കേരള വേദിയിലേക്ക് വരുമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു..നേരത്തെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച മേജർരവി അടുത്തിടെ ബിജെപി സംസ്ഥാന നേതാക്കളെയടക്കം പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നായിരുന്നു മേജര്‍ രവിയുടെ വിമർശനം. ഇതിന് പിന്നാലെയാണ് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നാണ് വിവരം.