കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു :രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്

107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. ഇതില്‍ ആറു പേര്‍ ബിഎസ്പിയില്‍നിന്നാണ്. 200 അംഗ മന്ത്രിസഭയില്‍ 12 സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്. 72 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

0

ജയ്‌പൂർ :കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും കുതിര കച്ചവടത്തിലൂടെ ബി ജെ പി എത്ര സംസ്ഥാന സർക്കാരുകളെ ആട്ടി മറിക്കാൻ ശ്രമിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് കോവി ഡ് പ്രതിസന്ധിയോ പാവപ്പെട്ടവരുടെ ഉന്നമനമോ അല്ല പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പരിഗണന എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. രാഷ്ട്രീയ കുതിര കച്ചവടം നടത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇവരെന്നും ഗെഹ്‍ലോട്ട് ആരോപിച്ചു. രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഭരണകക്ഷി എംഎൽഎമ്മാരെ റിസോർട്ടിൽ പാർപ്പിക്കാനാണ് കോൺഗ്രസ്‌ തീരുമാനം.

Ashok Gehlot

During Press Conference regarding #RajyaSabhaElections with AICC General Secretary KC Venugopal ji, AICC General Secretary and #Rajasthan In charge Avinash Pande ji, PCC President Sachin Pilot ji, Observer and Chief Spokesperson of INC Randeep Singh Surjewala ji.

Image

Image

കോൺഗ്രസ്സിന് പിന്തുണ നൽകിയ 13 സ്വാതന്ത്ര എംഎൽഎമ്മാരെ ലക്ഷ്യമിട്ട് ബിജെപി ചരട് വലികൾ നടത്തുന്നു എന്നാണ് കോൺഗ്രസ്‌ ആരോപണം. ഇതോടെ സ്വാതന്ത്ര എംഎൽഎമാർക്കൊപ്പം കോൺഗ്രസ്‌ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. മുഴുവൻ എംഎൽഎമ്മാരുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തി.കോവിഡ് പ്രതിസന്ധിയോ പാവപ്പെട്ടവരുടെ ഉന്നമനമോ അല്ല പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പരിഗണന: വിമർശനവുമായി രാജസ്ഥാന്‍ ഈ മാസം 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ രണ്ട് സീറ്റുകളിൽ നിന്ന് കോൺഗ്രസിനു ജയിക്കാനാകും. ബിജെപി ക്ക് ഒരു സീറ്റിലും. എംഎൽഎമ്മാരെ മറുകണ്ടം ചാടിച്ചു രണ്ട് സീറ്റുകൾ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.ഗുജറാത്തിലെ കോൺഗ്രസ്‌ എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തടയാൻ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സംസ്ഥാനത്തും പ്രതിസന്ധി ഉണ്ടായത്.നിലവില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. ഇതില്‍ ആറു പേര്‍ ബിഎസ്പിയില്‍നിന്നാണ്. 200 അംഗ മന്ത്രിസഭയില്‍ 12 സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്. 72 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.
You might also like

-