രാജസ്ഥാനില്‍ സച്ചിന് താല്‍ക്കാലിക ആശ്വാസം .ഹൈ കോടതിക്ക് വിധിപറയാം

അശോക് ഗെഹ്‍ലോട്ട് ക്യാംപിന് വേണ്ടി സ്പീക്കര്‍ സുപ്രീംകോടതിയില്‍ നടത്തിയ നിയമപ്പോരാട്ടത്തില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക ആശ്വാസം

0

ഡൽഹി :രാജസ്ഥാനില്‍ സച്ചിൻ പൈലറ്റ് ക്യാമ്പിന് സുപ്രീം കോടതിയിലും ആശ്വാസം. വിമത കോൺഗ്രസ് എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈകോടതിക്ക് ഉത്തരവിടാം. സ്പീക്കറുടെ നടപടിക്രമങ്ങളിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി സംബന്ധിച്ച് വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി രാജസ്ഥാനിലെ 19 വിമത എംഎല്‍എമാര്‍ക്കിതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.  ഹൈക്കോടതിക്ക് നാളെ വിധി പറയാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സ്പീക്കര്‍ സി.പി ജോഷി നല്‍കിയ ഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.

നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നതടക്കം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് വിമതര്‍ക്ക് നോട്ടിസ് നല്‍കിയതെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. വിയോജിപ്പുകളെ നോട്ടിസ് നല്‍കി ഇല്ലാതാക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. അയോഗ്യരാക്കാന്‍ ശ്രമിക്കുന്നില്ലെന്നും വിമതര്‍ ഹോട്ടലില്‍ നിന്ന് പുറത്തുവന്ന് വിശദീകരണം നല്‍കിയാല്‍ മതിയെന്നും സ്പീക്കറുടെ അഭിഭാഷകന്‍ സിബല്‍ പറഞ്ഞു.ഹൈകോടതിക്ക് വിധി പറയുന്നതുമായി മുന്നോട്ടുപോകാം. അതേസമയം സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കും ഹൈകോടതി ഉത്തരവെന്ന് കോടതി വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാ൪ നൽകിയ ഹരജിയിൽ രാജസ്ഥാൻ ഹൈകോടതി നാളെ വിധി പറയും. അതിനിടെ ക്രഡിറ്റ് കോപറേറ്റീവ് സൊസൈറ്റി അഴിമതി കേസിൽ കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ പങ്ക് പരിശോധിക്കാൻ രാജസ്ഥാൻ സ൪ക്കാ൪ നിയോഗിച്ച അന്വേഷണസംഘത്തിന് ജയ്പൂ൪ കോടതി അനുമതി നൽകി