തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മഴ കനക്കും

ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്‌ലക്കും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരതൊടാൻ സാധ്യത

തിരുവനന്തപുരം| സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനത്തതോടെ വിവിധ ജില്ലകളിൽ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം ബംഗാൾ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്‌ലക്കും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരതൊടാൻ സാധ്യത.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്ക് പിന്നാലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

You might also like

-