ഇ പി ജയരാജന്റെ ഭാര്യ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ‘വൈദേകം’ മാനേജർ, ജയിംസ് മാത്യു
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ശ്യംജിത്തിന്റെ ഭാര്യയെ പുറത്താക്കിയത്. ഇതിന്റെ പ്രതികരമാകാം ആരോപണം എന്നും തോമസ് ജോസഫ് പറഞ്ഞു.
കണ്ണൂർ| മോറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ അനന്തരവൻ ശ്യാംജിത്തിന്റെ ആരോപണത്തിൽ വിശദീകരണവുമായി ജനറൽ മാനേജർ തോമസ് ജോസഫ്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ പണം വൈദേകത്തിൽ എത്താൻ വിദൂര സാധ്യത പോലുമില്ല. വൈദേകം നടത്തിപ്പിൽ തീരുമാനം എടുക്കുന്നത് ഡയറക്ടർ ബോർഡാണ്. ഡയറക്ടർ ബോർഡിനെ സഹായിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരിയുടെ ഭർത്താവാണ് ആരോപണം ഉന്നയിച്ച ശ്യാംജിത്തെന്ന് തോമസ് ജോസഫ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ശ്യംജിത്തിന്റെ ഭാര്യയെ പുറത്താക്കിയത്. ഇതിന്റെ പ്രതികരമാകാം ആരോപണം എന്നും തോമസ് ജോസഫ് പറഞ്ഞു. അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് തന്നെയെന്ന് ആവർത്തിച്ച് ഇ പി ജയരാജന്റെ അനന്തരവൻ ശ്യാംജിത്ത്. എന്നാൽ നിയമ നടപടിക്ക് പോകുന്നില്ല. ഇ പി ജയരാജനുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് കാരണങ്ങൾ ഇല്ലാതെയെന്നും ശ്യാംജിത്ത് പറഞ്ഞു. ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ മുൻ എംഎൽഎ ജെയിംസ് മാത്യു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ഇപി ജയരാജന്ർറെ ഭാര്യക്കും മകനും നിക്ഷേപമുണ്ടായിരുന്ന റിസോർട്ടിൽ പലകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സഹോദരിയുടെ മകൻ ഇപി ശ്യാംജിത്ത് ആയിരുന്നു. ശ്യാംജിത്തിന്ർറെ ഭാര്യ ദീപ അക്കൌണ്ടന്ർറും. വ്യാജ വൌച്ചർ ഉണ്ടാക്കിയും സ്ഥാപനത്തിനായി വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചും ദീപ 5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി വൈദേഹം റിസോർട്ട് മാനേജ്മെന്റ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്ത് ആദ്യ ഫേസ് ബുക്ക് പോസ്റ്റിട്ടത്.
അതേസമയം, റിസോർട്ടിൽ ജീവനക്കാരിയായ ഭാര്യ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്ന് ശ്യാംജിത്ത് പറഞ്ഞു. കണ്ണൂരിലെത്തിയ ശേഷം സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജനും ഭാര്യക്കുമെതിരെ പോസ്റ്റ് ഇട്ടത് ഞാനല്ലെന്നും. കണ്ണൂരിലെത്തിയശേഷം സൈബർ സെല്ലിൽ പരാതി നൽകുമെന്നും ശശിധരൻ കർത്തയെ അറിയില്ലെന്നും ശ്യാംജിത്ത് പറഞ്ഞു. വൈദേകത്തിൽ അക്കൗണ്ടന്റായിരുന്ന ഭാര്യയെ പുറത്താക്കിയത് നിയമവിരുദ്ധമായാണ്. ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല. പുറത്താക്കിയത് ചോദ്യം ചെയ്തതിന് മുൻ എംഎൽഎ ജയിംസ് മാത്യു ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ പറയാൻ ഇ.പി. ജയരാജനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ഇ.പി. ശ്യാംജിത്ത് ആരോപിച്ചു.