മഴമേഘങ്ങൾ കേരളത്തിലേക്ക് അതിതീവ്വ്രമഴക്കും മിന്നൽ പ്രളയത്തിന് സാധ്യത

തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്.

0

കൊച്ചി | കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ കെ ജെനമണി അറിയിച്ചു . വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ  മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.അത്യാവശ്യമെങ്കിൽ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലും ലക്ഷദ്വീപിലും മത്സ്യബന്ധത്തിന് മുന്നിറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ പോകരുത്. കാഴ്ചപരിധി കുറവായിരിക്കും. സംസ്ഥാനം എല്ലാവിധ മുൻകരുതലുകളും എടുക്കേണ്ട ഘട്ടമാണെന്നും ആർ കെ ജെനമണി ഓര്‍മ്മിപ്പിച്ചു.

You might also like

-