രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക്.

റോഡ് ഷോയിൽ രാഹുൽ ​ഗാന്ധി എത്തിയതോടെ ലീ​ഗ് പ്രവർത്തകൻ പതാക മടക്കി വെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നു. ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയിൽ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യു.ഡി.എഫ് മറുപടി.

0

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്.കോൺഗ്രസ്സ് നേതാക്കളുടെ നിർദേശത്തെ തുടർന്നായിരുന്നു ലീഗ് പതാകകൾ മടക്കി കെട്ടിയത് .റോഡ് ഷോയിൽ രാഹുൽ ​ഗാന്ധി എത്തിയതോടെ ലീ​ഗ് പ്രവർത്തകൻ പതാക മടക്കി വെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നു. ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയിൽ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യു.ഡി.എഫ് മറുപടി.

റോഡ് ഷോയിൽ ജനപങ്കാളിത്തം കുറഞ്ഞതും യുഡിഎഫിന് തിരിച്ചടിയായി. ഇതിനിടെ മാനന്തവാടിയിൽ പൊതുയോഗത്തിനെത്തിയ ലീഗ്‌ പ്രവർത്തകർ പ്രതിഷേധിച്ച് മടങ്ങി.അതേസമയം മണ്ഡലത്തിൽ ബിജെപിയും യുഡിഎഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ തെളിവാണ് പതാക വിലക്കിയ സംഭവമെന്ന് എൽഡിഎഫ് ആരോപിച്ചു.പാര്ലമെന്റ് തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞടുപ്പ്
റാലിക്കിടെ ലീഗിന്റെ പതാക പാകിസ്ഥാൻ പാതകയാണെന്ന് ശ്കതമായ പ്രചാരണം ബി ജെ പി സംഘപരിവാർ സംഘടനകൾ നടത്തിയിരുന്നു.

കെസി വേണുഗോപാൽ ഇടപെട്ടാണ് കെട്ടിയ കൊടിയെല്ലാം അഴിച്ചു മാറ്റിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എഎൻ പ്രഭാകരൻ ആരോപിച്ചു.’ ആർഎസ്എസിന്റെ വോട്ട് ജയലക്ഷ്മിക്ക് കിട്ടണമെങ്കിൽ മുസ്‌ലിംലീഗിന്റെ പതാക ഒഴിവാക്കണമെന്ന് ആർഎസ്എസ് പക്ഷത്തു നിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് കെസി വേണുഗോപാൽ ഇടപെട്ട് കെട്ടിയ കൊടിയെല്ലാം അഴിപ്പിച്ച്, അതെല്ലാം ഒരു ജീപ്പിനകത്ത് കൂട്ടിയിട്ട് ലീഗുകാർക്ക് കൊണ്ടു പോകേണ്ട ഗതികേടുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകന് വലിയൊരു കൊടി കൊണ്ടുവന്നിട്ട് അതു ചുരുട്ടി വടിയാക്കി മാറ്റി, വടിയും പിടിച്ച് സ്‌കൂട്ടിയിലിരിക്കുന്ന ദയനീയമായ കാഴ്ചയും കണ്ടു. ആത്മാഭിമാനമുള്ള ലീഗുകാർ ഇതിൽ പ്രതിഷേധിച്ച് പ്രതികാരം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭിപ്രായം’ – അദ്ദേഹം പറഞ്ഞു.’സ്വന്തം പാർട്ടിയുടെ അസ്തിത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. മുസ്‌ലിംലീഗുകാർ ജയിക്കുന്നതിന് മുമ്പ് ഇങ്ങനെ കീഴടങ്ങിക്കൊടുക്കുകയാണ് എങ്കിൽ ജയലക്ഷ്മി ജയിച്ചു കഴിഞ്ഞാൽ ഏഴയലത്തു പോലും മുസ്‌ലിംലീഗുകാരെ അടുപ്പിക്കുകയില്ല എന്നാണ് ഇതു കാണിക്കുന്നത്. മാനന്തവാടിയിൽ കൊടി ഒഴിവാക്കിയതിന് എതിരായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബത്തേരിയിലും കൽപ്പറ്റയിലും ലീഗിന്റെ കൊടി റോഡ് ഷോയിൽ ഉപയോഗിച്ചു. രാഹുൽഗാന്ധിക്ക് ബത്തേരിയിലും കൽപ്പറ്റയിലും ഉപയോഗിക്കാവുന്ന ലീഗിന്റെ കൊടി എന്തുകൊണ്ട് മാനന്തവാടിയിൽ ഉപയോഗിക്കാൻ അനുവദിച്ചില്ല എന്നതിന് കോൺഗ്രസുകാർ ഉത്തരം പറയേണ്ടതുണ്ട്’ – അദ്ദേഹം ആവശ്യപ്പെട്ടു