ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെടുത്തിയതിനെതിരെ രാഹുൽ ഗാന്ധി

സർക്കാറിന്റെ നിലപാട് പ്രദേശവാസികളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നതാണ്

0

വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നിലപാടിനെതിരെ രാഹുൽ ഗാന്ധി. സർക്കാറിന്റെ നിലപാട് പ്രദേശവാസികളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നതാണ്. തിരുത്തൽ വേഗത്തിൽ ഉണ്ടാകണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.പ്രദേശവാസികളെ ബാധിക്കാത്ത വിധം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ പറഞ്ഞു. കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് ഈമാസമാദ്യം കത്തെഴുതിയിരുന്നു.
ക്ഷണ നടപടികളാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.