അമേഠിയിൽ എന്തുകൊണ്ട് തോറ്റു? കാരണമന്വേഷിച്ച് ; കോണ്‍ഗ്രസ്

രാഹുൽ ഗാന്ധി അമേഠി വിട്ട് കേരളത്തിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ പാർലമെന്റിൽ കയറണമെങ്കിൽ പാസ്സെടുക്കേടിവന്നേനെ

0

ഡൽഹി :നെഹ്‌റു കുടംബത്തിന്റെ സ്വന്തം മണ്ഡലവും കോൺഗ്രസിന്റെ എക്കാലത്തെയും ശക്തി കേന്ദ്രവുമായ അമേത്തിയിൽ നെഹുറു കുടംബത്തിലെ ഇളമുറക്കാരനയാ രാഹുലിനുണ്ടായ തോൽവി പരിശോധിക്കാൻ എ ഐ സി സി തയ്യാറെടുക്കുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ അമേത്തിയിൽ സ്മൃതി ഇറാനിയോട് അൻപതിഅയ്യായിരം വോട്ടുകൾക്കായിരുന്നു രാഹുൽ കനത്ത തോൽവി ഏറ്റുവാങ്ങിയത്  ലോക്സഭയിലെത്തുന്നത്. അമേത്തിയിൽ നിന്നും പരാജയപ്പെടുന്ന രണ്ടാമത്തെ ഗാന്ധി കുടുംബാംഗമാണ് രാഹുൽ ഗാന്ധി.

അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ്
ഗാന്ധി ഇവിടെ നിന്ന് പരാജയപ്പെട്ടിരുന്നു. ബി.എൽ.‍ഡിയുടെ രവീന്ദ്ര പ്രതാപ് സിംഗിനോടായിരുന്നു സഞ്ജയ് പരായപ്പെട്ടത്.തുടർന്ന് 1980ൽ സഞ്ജയ് ഗാന്ധി മണ്ഡലം തിരിച്ച് പിടിക്കുകയും ചെയ്തു. 1998ൽ ബി.ജെ.പിയുടെ സഞ്ജയ് സിംഗിനോട് പരാജയപ്പെട്ട ക്യാപ്റ്റൻ സതീഷ് ശർമയാണ് മണ്ഡലത്തിൽ നിന്നും ചുവട് പിഴച്ച അവസാന കോൺഗ്രസ് സ്ഥാനാർഥി.

2004 മുതൽ രാഹുൽ ഗാന്ധിയാണ് അമേത്തിയെ പ്രതിനിധീകരിച്ചിരുന്നത്. 2014ലെ തെഞ്ഞെടുപ്പിൽ അമേത്തിയിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയെങ്കിലും, ഭൂരിപക്ഷത്തിൽ കോൺഗ്രസുമായുള്ള അന്തരം കുറക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. തോറ്റതിന് ശേഷവും അമേത്തി കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്മൃതി പക്ഷെ, ഈ തെരഞ്ഞെടുപ്പിൽ രാഹുലിന് മേൽ അട്ടിമറി ജയം കെെവരിക്കുകയാണുണ്ടായത്.

അമേത്തിയിൽ ഗാന്ധിയെ ‘മിസ്സിംഗ് എം.പി’ എന്ന് വിശേഷിപ്പിച്ചായിരുന്നു സ്മൃതി ഇറാനി പ്രചാരണം നടത്തിയിരുന്നത്. കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പര്യടനം നടത്തിയിരുന്ന രാഹുലിന് വേണ്ടി പ്രിയങ്കാ ഗാന്ധിയായിരുന്നു അമേത്തിയിൽ പ്രചാരണം നടത്തയിരുന്നത്.

അമേത്തിയിലെ തേൽവിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി രാഹുൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, പാർട്ടി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന് പുറമെ നിന്ന് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് രാഹുൽ ആവശ്യമുന്നയിച്ചത്.അതേസമയം രാഹുൽ ഗാന്ധി അമേഠി വിട്ട് കേരളത്തിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ പാർലമെന്റിൽ കയറണമെങ്കിൽ പാസ്സെടുക്കേടിവന്നേനെ

You might also like

-