പി എസ് സി ഉദ്യോഗാർഥികളുടെ സമരത്തെ പരിഹസിച്ച് എ. വിജയരാഘവൻ

പല പല സമര രൂപങ്ങളുണ്ട്, സത്യാഗ്രഹം, പിക്കറ്റിങ്, മുട്ടുകുത്തി നടക്കുക. അങ്ങനൊരു സമര രൂപമെന്ന നിലയിൽ അവർ സത്യാഗ്രഹ സമരം നടത്തുന്നുണ്ടെന്നാണ് പത്രങ്ങളിൽ വായിച്ച

0

സെക്രട്ടേറിയറ്റിനു മുന്നിലെ ഉദ്യോഗാർഥികളുടെ സമരത്തെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.

” പല പല സമര രൂപങ്ങളുണ്ട്, സത്യാഗ്രഹം, പിക്കറ്റിങ്, മുട്ടുകുത്തി നടക്കുക. അങ്ങനൊരു സമര രൂപമെന്ന നിലയിൽ അവർ സത്യാഗ്രഹ സമരം നടത്തുന്നുണ്ടെന്നാണ് പത്രങ്ങളിൽ വായിച്ചത്”

സർക്കാരിന്റെ അധികാരപരിധിക്കുപുറത്തുള്ള കാര്യങ്ങളാണ് സമരക്കാർ ഇപ്പോൾ ആവശ്യങ്ങളായി ഉന്നയിച്ചിരിക്കുന്നത്. നിലവിലില്ലാത്ത റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

” ജനാധിപത്യത്തിൽ സമരം ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷെ, സമരത്തിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ നിയമപരമായി പരിഹാരം കാണാൻ കഴിയുന്നതാകണം. അല്ലാതെ സമരം നടത്തിയാൽ സമരം ചെയ്യുക മാത്രമേ നടക്കൂ. ചർച്ച ചെയ്ത പരിഹരിക്കാൻ കഴിയില്ല.” – അദ്ദേഹം പറഞ്ഞു.എൽ.ഡി.എഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ.

You might also like

-