മിണ്ടിയാൽ കേസെടുക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും പ്രസംഗിക്കാൻ ഭയമാണെന്നും പി.എസ് ശ്രീധരൻ പിള്ള.

ബലാക്കോട്ട് ആക്രമണത്തിനു ശേഷം ദേഹപരിശോധന നടത്തി മരിച്ചവരെ തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് ഉദ്ദേശിച്ചത്.

0

മിണ്ടിയാൽ കേസെടുക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും പ്രസംഗിക്കാൻ ഭയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. താൻ ഒരു സമുദായത്തെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. യുക്തിഭദ്രമായി ഒരു കാര്യം അവതരിപ്പിക്കുകയാണ് ചെയ്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബലാക്കോട്ട് ആക്രമണത്തിനു ശേഷം ദേഹപരിശോധന നടത്തി മരിച്ചവരെ തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് ഉദ്ദേശിച്ചത്. അത് മുസ്ലീങ്ങൾക്കെതിരായ പരാമർശമല്ല. പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസ്,സിപിഎം,ലീഗ് നേതാക്കൾ മുസ്ലീങ്ങളെ അപമാനിക്കരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

header add
You might also like