പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യപക പ്രതിക്ഷേധം ഡൽഹിയിൽ പ്രതിക്ഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു

പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അഗ്നിശമന വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.സ്ത്രീകളെയും വിദ്യാര്‍ഥിനികളെയും ഉള്‍പ്പടെയുള്ളവര്‍ പൊലീസ് ആക്രമണത്തിന് ഇരയായി

0

ഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുന്ന ഡല്‍ഹി ജാമിയ നഗറില്‍ വന്‍ സംഘര്‍ഷം . പ്രതിഷേധക്കാർ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും, ബസുകള്‍ വക്കുകയും ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിലേക്ക് പൊലീസ് ലാത്തി വീശി. ദക്ഷിണ ഡല്‍ഹിയുടെ ഭാഗമായ ജാമിഅ നഗറില്‍ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ് . പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അഗ്നിശമന വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.സ്ത്രീകളെയും വിദ്യാര്‍ഥിനികളെയും ഉള്‍പ്പടെയുള്ളവര്‍ പൊലീസ് ആക്രമണത്തിന് ഇരയായി.കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. എന്നാല്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയതോടെ, സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് വിദ്യാര്‍ഥി പ്രിതിനിധികള്‍ അറിയിച്ചു

അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രത്തിന്റെ തന്ത്രപരമായ നീക്കം. ആവശ്യമുണ്ടെങ്കിൽ നിയമത്തിൽ നേരിയ മാറ്റം വരുത്താൻ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാ ഇത് പറഞ്ഞത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്കയകറ്റുമെന്ന് മേഘാലയ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അമിത് ഷായെ കണ്ടിരുന്നു. ക്രിസ്മസിന് ശേഷം സമാധാനപൂർവം കാര്യം ചർച്ച ചെയ്യാമെന്നും പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയക്കേണ്ടമില്ലെന്നും അമിത് ഷാ.

നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാൻ സംസ്ഥാനത്തെ ബിജെപി സർക്കാരും തീരുമാനിച്ചിരുന്നു. വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥയും ജനങ്ങളുടെ ആശങ്കകളും സംഘം പ്രധാനമന്ത്രിയെ അറിയിക്കും.

ചന്ദ്രമോഹൻ പട്ടേവാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് പ്രധാനമന്ത്രിയെ കാണുക. കൂടാതെ സംഘം ആഭ്യന്തരമന്ത്രിയെയും സന്ദർശിച്ച് സ്ഥിതിഗതികൾ വ്യക്തമാക്കും.
അതേസമയം വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ച് വിടണമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു.

You might also like

-