രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ വിമാനത്തിന് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ചു

തിങ്കളാഴ്ച ഐസ്‍ലാന്റിലേക്ക് നടത്തുന്ന യാത്രയിലാണ് രാഷ്ട്രപതി വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തീരുമാനത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കി.

0

പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദിനെ വിലക്കിയതായി റിപ്പോര്‍ട്ട്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച ഐസ്‍ലാന്റിലേക്ക് നടത്തുന്ന യാത്രയിലാണ് രാഷ്ട്രപതി വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തീരുമാനത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കി.

ഇന്ത്യയുടെ സമീപകാലത്തെ മോശം പെരുമാറ്റമാണ് വിലക്കിന് കാരണമായി പാകിസ്താന്‍ പറയുന്നത്. പുല്‍വാമ അക്രമണം മുതല്‍ തുടര്‍ച്ചയായി ഇന്ത്യ – പാക് ബന്ധത്തില്‍ ഉഴച്ചില്‍ സംഭവിക്കുയായിരുന്നു.

You might also like

-