പാലാരിവട്ടം മേൽപ്പാല അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

0

പാലാരിവട്ടം മേൽപ്പാല അഴിമതി കേസിൽ ടി.ഒ സൂരജ് ഉൾപെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന ആർ.ഡി.എസ്.പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എ.ജി.എം എം.റ്റി. തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്തെ സെക്രട്ടറി ടി.ഒ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

വലിയ ഗൂഢാലോചന ആണ് കേസിൽ നടന്നിരിക്കുന്നത്. ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നതുൾപ്പെടെ ഉള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികളെ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാനും വിജിലൻസിന് കോടതി അനുമതി നൽകി.

You might also like

-