രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി 9.50ന് ഡൽഹിയിലേക്ക് മടങ്ങും.

0

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലെത്തുക.
ഇന്ന് വൈകീട്ട് 3.30ന് കാസർകോഡ് പെരിയ ക്യാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും. ഇതിന് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചി നേവൽ എയർബേസിലെത്തും. 22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും. തുടർന്ന് ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.

23ന് രാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയിൽ പി.എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനവും രാഷ്‌ട്രപതി നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി 9.50ന് ഡൽഹിയിലേക്ക് മടങ്ങും.

You might also like