” തീരുമാനം ഉറച്ചതായിരുന്നു കുറ്റ ബോധമില്ല” അഫ്ഗാനിലെ സേനാ പിൻമാറ്റം ന്യായികരിച്ച് പ്രസിഡൻറ് ജോ ബൈഡൻ

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു

0

വാഷിങ്ടൺ :അഫ്ഗാനിലെ സേനാ പിൻമാറ്റം സംബന്ധിച്ചു തൻ എടുത്ത നടപടിയെ ന്യായികരിച്ചു അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡൻ.

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 1.15ന് ആണ് ബൈഡൻ രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘർഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡൻ പറഞ്ഞത്.അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചെടുക്കുന്നത് രാജ്യം വിട്ട അഫ്ഗാൻ രാഷ്ട്രീയ നേതാക്കളുടെയും യുഎസ്-പരിശീലനം ലഭിച്ച അഫ്ഗാൻ സൈന്യത്തിന്റെ തീവ്രവാദ ഗ്രൂപ്പിനെതിരെ പോരാടാൻ തയ്യാറാകാത്തതിനെക്കുറിച്ചും കുറ്റപ്പെടുത്തി

അതേസമയം ബൈഡന്റെ നടപടിക്കെതിരെ ലോകമെങ്ങു പ്രതിഷേധമുയർന്നിരിക്കുകയാണ് വിവിധ രാജയങ്ങളിൽ ബൈഡനെതിരെ പ്രതിക്ഷേധങ്ങൾ നടന്നു വരികയാണ് .

-

You might also like

-