ആർ എസ് എസ് വിവാദം “പറയാനുള്ളത് നാഗ്പൂരില്‍ പറയും’ പ്രണബ് മുഖര്‍ജി

''എനിക്കെന്താണോ പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയും"

0

.ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ബംഗാളി ദിനപത്രം ആനന്ദബസാര്‍ പത്രികക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.

”എനിക്കെന്താണോ പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക് ഒരുപാട് കത്തുകളും ഫോണ്‍കോളും വന്നിട്ടുണ്ട്. എന്നാല്‍ ഒന്നിനോടും ഞാന്‍ പ്രതികരിച്ചിട്ടില്ല.” അദ്ദേഹം വ്യക്തമാക്കി.

അടുത്ത മാസം നടക്കുന്ന ആര്‍എസ്എസ് പരിശീലന പരിപാടിയില്‍ മുഖ്യാതിഥിയായി പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാഗ്പൂരില്‍ ജൂണ്‍ 7ന് നടക്കാനിരിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയാണ് ഇത്. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ രാഷ്ട്രീയ ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.

You might also like

-