കെവിന്‍ വധം; രണ്ട് പൊലീസുകാര്‍ക്ക് ജാമ്യം

കെവിൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്ക് ജാമ്യം ലഭിച്ചു.

0

കോട്ടയം:കെവിൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്ക് ജാമ്യം ലഭിച്ചു. എഎസ്ഐ ബിജുവിനും ജീപ്പ് ഡ്രൈവർ അജയകുമാറിനുമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

അതേസമയം കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ കൂടി പൊലീസ് പിടിയിലായി. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് പിടിയിലായത്.

You might also like

-