പ്രതിക്ഷേധം പുകയുന്നതിനിടെ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കും.ആയിഷ സുൽത്താനയ്ക്ക് പിന്തുണ; ബിജെപിയിൽ കൂട്ടരാജി

16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് സൂചന. പട്ടേൽ വരുന്ന ദിവസങ്ങളിൽ സുരക്ഷ ഒരുക്കാൻ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

0

കൊച്ചി: ജനവിരുദ്ധ തീരുമാനങ്ങൾ കൊണ്ടും ഉത്തരവുകൾ കൊണ്ടും ലക്ഷദ്വീപ് ജനങ്ങളെ ശ്വസം മുട്ടിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16 ന് ലക്ഷദ്വീപിലെത്തും. അഗത്തിെയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് സൂചന. പട്ടേൽ വരുന്ന ദിവസങ്ങളിൽ സുരക്ഷ ഒരുക്കാൻ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അഡ്മിനിസ്ട്രേറ്ററുടെ തിരുനനത്തിനെതിരെ ദ്വീപ് സമൂഹം ഒന്നാകെ പ്രക്ഷേപത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പ്രഫുൽ ഖോഡ പട്ടേൽ ദ്വീപ് സന്ദർശിക്കന്നത് .

ഇതിനിടെ ലക്ഷദ്വീപ് ബി ജെ പി ഘടകത്തിൽ കൂട്ടരാജി . ചാനൽ ചർച്ചയിൽ നടത്തിയ പ്രയോഗത്തിനെതിരെ ദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു.ഇതിൽ പ്രതിക്ഷേധിച്ചൻ ദ്വീപിലെ ബി ജെ പി ഘടകത്തിൽ നിന്നും കൂട്ട രാജി .ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കള്ളക്കേസ് പിൻവലിക്കണമെന്നാണ് ദ്വീപ് നിവാസികളുടെ ആവശ്യം . മുതിർന്ന നേതാക്കളടക്കം 12 പേരാണ് രാജിവച്ചത്. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കമുള്ള 12 പ്രവർത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്.

അയിഷ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി അയിഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്.ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കിരുന്നു.ഇവരോട് ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.