പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം.മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം

സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം നടത്താം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം

0

ഡൽഹി | പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. വെളിച്ചത്തിന്‍റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു മുൻപ് നിയന്ത്രണമുണ്ടായിരുന്നത്.
സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം നടത്താം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം. വിഷയത്തിൽ സർക്കാരിന് വിവിധ നിവേദനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മരിച്ചവരുടെ കുടുംബാംഗ‌ങ്ങൾ നേരിടുന്ന വിഷമതകളും കണക്കിലെടുത്തു.

സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന ബ്രിട്ടിഷ് കാലത്തെ നിയമത്തിനാണ് ഇതോടെ അവസാനമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ആണ് സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് മാറ്റം വേണമെന്ന് നിർദേശിച്ചത്.ഭാവിയില്‍ സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അയച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു

You might also like