എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി

0

കൊല്ലം: കുളത്തൂപ്പുഴയില്‍ എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എട്ട് വയസുകാരന പൊറോട്ട നല്‍കാമെന്ന് പ്രലോഭിച്ച് പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ കുളത്തൂപുഴ ചന്ദനക്കാവ് വേങ്ങ വിള വീട്ടില്‍ അഷറഫ് എന്ന് വിളിക്കുന്ന ഷറഫുദ്ദീന്‍ (48) ആണ് പോലീസ് പിടിയിലായത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.