പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൾ സലാമിനെ കെഎസ്ഇബി സർവീസിൽ നിന്ന് പിരിച്ചുവിട്ടു

എന്‍ഐഎ കസ്റ്റഡിയിലാണ് സലാം.പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും നടത്തിരുന്നു.

0

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഓവുങ്കൽ മുഹമ്മദ് അബ്ദുൾ സലാമിനെ കെഎസ്ഇബി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിൽ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു.പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. നിലവിൽ എന്‍ഐഎ കസ്റ്റഡിയിലാണ് സലാം.പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്‌പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും നടത്തിരുന്നു.സർവ്വീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വർഷം ആഗസ്റ്റിൽ കാരണം കാണിക്കല്‍ നോട്ടീസ് നൽകി. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്തംബർ 30നാണ് പിരിച്ചുവിടൽ ഉത്തരവുണ്ടായത്.

You might also like

-