തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്ന് പൊലീസ്; 11 പേർക്കെതിരെ നടപടിയെടുത്തേക്കും

സിഎജി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വന്നപ്പോള്‍ നേരത്തെ സിറ്റി എ ആര്‍ ക്യാമ്പില്‍ കൊണ്ടുപോയ ഈ റൈഫിളുള്‍ മടക്കിയെത്തിച്ച രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് റെഫിളുകള്‍ കണ്ടെത്തിയത്.

0

തിരുവനന്തപുരം :സംസ്ഥാന പോലീസിന്റെ പക്കൽ നിന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിക്കും പോലെ തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടിലന്ന് പൊലീസ്. വിവാദംമായി ബന്ധപെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. കണക്കുകളിൽ വീഴ്ചവരുത്തിയ 11 പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിയുമെടുത്തേക്കും.പേരൂര്‍ക്കട എസ്.എ.പി ക്യാംപിലുണ്ടാകേണ്ട ഇരുപത്തഞ്ച് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റെഫിളുകള്‍ കാണാതായി എന്ന സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനാണ് തോക്കുകള്‍ കാണാതായി എന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയത്. കാണാതായെന്ന് പറയുന്ന 25 റൈഫിളും തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പില്‍ തന്നെയുണ്ട്.

സിഎജി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വന്നപ്പോള്‍ നേരത്തെ സിറ്റി എ ആര്‍ ക്യാമ്പില്‍ കൊണ്ടുപോയ ഈ റൈഫിളുള്‍ മടക്കിയെത്തിച്ച രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് റെഫിളുകള്‍ കണ്ടെത്തിയത്.എ ആര്‍ ക്യാമ്പ് വിവിധ സായുധ ബറ്റാലിയന്‍, റെയില്‍വെ പോലീസ്, വിവിധ വിവിഐപി ഡ്യൂട്ടികള്‍, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൊണ്ട് പോയ തോക്കുകള്‍ കൈമാറ്റം ചെയ്തപ്പോള്‍ കൃതമായി രേഖപെടുത്തുന്നില്‍ വന്ന വീഴ്ച്ചയാണ് സിഎജി ചൂണ്ടികാണിച്ചത്.വെടിവെയ്പ്പ് പരിശീലനം നടക്കുന്ന ഘട്ടത്തില്‍ വെടിയുണ്ടകളുടെ കാലികേസ് സൂക്ഷിക്കുന്നതില്‍ സംഭവിച്ച വീഴ്ച്ചയാവാം സിഎജി പെരുപ്പിച്ച് കാണിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം

പ്രതിപക്ഷവും ബി.ജെ.പിയും എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ കേന്ദ്ര ഇടപെടലുണ്ടായാല്‍ പ്രതിസന്ധിയിലാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. അതിനാല്‍ എത്രയും വേഗം പ്രശ്നപരിഹാരം എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷമായി നിലച്ച് കിടന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കുന്നത്. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും എ.ആര്‍ ക്യാംപിലുണ്ടെന്നുമാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത് 1998 മുതലുള്ള സ്റ്റോക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ വീഴ്ചയാണ് സി.എ.ജി വിമര്‍ശനത്തിന് ഇടയാക്കിയതെന്നും വിശദീകരിക്കുന്നു. ഇത്തരം രേഖകള്‍ പരിശോധിച്ച് അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കാനാണ് തിരുവനന്തപുരം യൂണിറ്റിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം. തോക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്ക് സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ചയുണ്ടായെന്നും തെളിവും കുറ്റപത്രവും നല്‍കി കോടതിയെ ബോധിപ്പിക്കും.

വീഴ്ചവരുത്തിയ എസ്.എ.പി ക്യാംപിലെ 11 ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിയുമെടുക്കും. ഇതോടെ സി.എ.ജി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളില്‍ നിന്ന് രക്ഷപെടാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

You might also like

-