പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്ന ബന്ധുവിനെ പോലീസ് തിരയുന്നു

രേഷ്മ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

0

അടിമാലി :പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മയാണ്(17) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. .

സ്‌കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങി എത്താതായ പെൺകുട്ടിയെ അന്വേഷിച്ചു മാതാപിതാക്കൾ സ്‌കൂളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു ഒടുവിൽ പെകുട്ടിയെ കാണില്ലെന്ന് കാണിച്ചു വെള്ളത്തോവൾ പോലീസിൽ പരാതി നൽകി ഇതിനിടെ ബന്ധുവിനൊപ്പം പെൺകുട്ടി പോകുന്നത് കണ്ടതായി ഓട്ടോ തൊഴിലകൾ പറഞ്ഞതിനനുസരിച്ചു ഇയാളുടെ വീടിനു സമീപം കുറ്റികാട്ടിൽ രാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്താനായത്.പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.മൃതദേഹം അടിമാലി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും