പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം. ഭേദഗതി കൊണ്ടുവന്നേക്കും

ഓർഡിനൻസ് അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് കടുത്ത വിമര്‍ശനമാണ് സിപിഎം കേന്ദ്ര നേതൃത്വംനിലപാട് വ്യക്തമാക്കിയിട്ടുള്ളത്

0

ഡൽഹി : മാധ്യമ സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും കാണിക്കുന്ന പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം.അടക്കം രംഗത്തുവന്ന പശ്ചാത്തലത്തിൽ . ഓഡിനൻസിൽ ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകിയേക്കും .ഓർഡിനൻസ് അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് കടുത്ത വിമര്‍ശനമാണ് സിപിഎം കേന്ദ്ര നേതൃത്വംനിലപാട് വ്യക്തമാക്കിയിട്ടുള്ളത്

പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്രത്തെ അപകടത്തില്‍ പെടുത്തുന്ന 118 A നിയമഭേദഗതി, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമൂഹമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് ഗവർണർ ഒപ്പിട്ടത്.ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥ വകുപ്പുകളാണ് ചെയ്യുന്നത്.

You might also like

-