ഇന്ത്യ ചൈന പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം

യോഗത്തില്‍ സോണിയഗാന്ധി, മമത ബാനര്‍ജി,ശരദ്പവാര്‍,നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി,എംകെ സ്റ്റാലിന്‍,ജഗന്‍മോഹന്‍ റെഡ്ഡി,ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും.

0

ഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും. വീഡീയോ കോണ്‍ഫറന്‍സ് വഴിയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള യോഗം ചേരുക. വൈകീട്ട് അഞ്ച് മണിക്കാണ് യോഗം.യോഗത്തില്‍ സോണിയഗാന്ധി, മമത ബാനര്‍ജി,ശരദ്പവാര്‍,നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി,എംകെ സ്റ്റാലിന്‍,ജഗന്‍മോഹന്‍ റെഡ്ഡി,ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും.

സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേനാ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും.പ്രശ്‌ന പരിഹാരത്തിനായി നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും യോഗത്തില്‍ വിശദീകരിക്കും