പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ്

എം.കെ.മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

0

മലപ്പുറം :പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.
എം.കെ.മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ലീഗാണ്. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി.മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി.ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയ്യാറാണ്.സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം ലെഗ് നേതൃത്തത്തിനെതിരെ മുലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നു . മുസ്‌ലിം ലീഗ് നേതൃത്വം വിമർശനങ്ങൾ ഉൾക്കൊള്ളണമെന്നും തിരുത്തൽ നടപടികൾ കൈക്കൊള്ളണമെന്നും വിവിധ എം.എസ്.എഫ് ഘടകങ്ങള്‍ ഉള്‍പ്പടെ വിവിധ വിദ്യാര്‍ഥി-നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പാർട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പിഴച്ചതും ഒപ്പം നയനിലപാടുകളോട് പ്രസ്ഥാനത്തിന്‍റെ ബഹുജനാടിത്തറയിൽ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്‍റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പി.കെ കുഞ്ഞാലിക്കുട്ടിക്കും സയ്യിദ് മുനവറലി തങ്ങൾക്കും എതിരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അതിരൂക്ഷമായ പരസ്യ പ്രതിഷേധങ്ങളെന്നും ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും മുൻപേ പ്രവർത്തകരുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണമെന്നും പ്രസ്താവനയില്‍ പറയുന്നു. അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാവണം. ഈ തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോൽവിയേറ്റ കോഴിക്കോട് സൗത്ത്, താനൂർ, കുറ്റ്യാടി, അഴീക്കോട്‌, കളമശ്ശേരി, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകൾ, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

You might also like

-