പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു

അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു

0

തിരുവനന്തപുരം :പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമര്‍പ്പിച്ചത്. ഇരുവരും ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളായാണ് കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്നും വിജയിച്ച വീണ്ടും എം എൽ എ സ്ഥാനം രാജിവെക്കാതെ വീണ്ടും മത്സരിക്കുന്നത് പിന്നീട് നിയം പ്രശനങ്ങൾ ഉണ്ടാക്കും എന്നതിനാലാണ് തിടുക്കത്തിലുള്ള രാജി. രാജിവയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചു. ചിഹ്നത്തിലും ധാരണ ആയിട്ടുണ്ട്. സൈക്കിൾ , തെങ്ങിന്‍തോപ്പ്, ട്രാക്ടര്‍ ഉള്‍പ്പെടെ അപേക്ഷിക്കാന്‍ ആണ് ധാരണ. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം.