പിജെ ജോസഫിന് ചിഹ്നമില്ല ! ജോസഫ് വിഭാഗം പ്രതി സന്ധിയിൽ ചെറുപാർട്ടിയിൽ ലയിക്കാൻ തിരക്കിട്ട നീക്കം

ജോസഫ് വിഭാഗം ഒരുപാർട്ടിയുടെയും ഭാഗമല്ലാത്തതിനാൽ സ്വതന്ത്രമാരായി ആകും പരിഗണിക്കുക . പത്തു സ്ഥാനാർത്ഥികളാണ് ജോസഫ് വിഭാഗത്തിനുള്ളത് . നിലവിലെ സാഹചര്യത്തിൽ പത്തുപേർക്കും വൈദ്യസ്തങ്ങളാകയും അനുവദിക്കുക . ഇലക്ഷന് മുൻപ് പുതിയ പാർട്ടി രൂപീകരിക്കുക

0

തൊടുപുഴ :കേരളാ കോൺഗ്രസ്സ് മാണിയുടെ തെരെഞ്ഞെടുപ്പ് ചിഹ്‌നം രണ്ടില പി ജെ ജോസഫിന് നഷ്ടമായതിനെത്തുടർന്നു . പുതിയ പാർട്ടി രൂപീകരിക്കാനും പുതിയ ചിഹ്‌നം സംഘടിപ്പിക്കാനും തീരക്കിട്ട നീക്കമാണ് ജോസഫ് വിഭാഗം നടത്തുന്നത്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചെണ്ടക്ക് “രാശിയില്ലാനാണ് പി ജെ ജോസഫ് വിഭാഗം കരുതുന്നത് . നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗം ഒരുപാർട്ടിയുടെയും ഭാഗമല്ലാത്തതിനാൽ സ്വതന്ത്രമാരായി ആകും പരിഗണിക്കുക . പത്തു സ്ഥാനാർത്ഥികളാണ് ജോസഫ് വിഭാഗത്തിനുള്ളത് . നിലവിലെ സാഹചര്യത്തിൽ പത്തുപേർക്കും വൈദ്യസ്തങ്ങളാകയും അനുവദിക്കുക . ഇലക്ഷന് മുൻപ് പുതിയ പാർട്ടി രൂപീകരിക്കുക
അസാധ്യമായതിനാൽ എത്തിക്കെങ്കിലും ചെറുപാർട്ടികളുമായി ലയിക്കാനാണ് നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗം ആലോചിക്കുന്നത് .സ്ഥാനാർഥികൾക്ക് എല്ലാം ഒറ്റചിഹ്നം തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ പുതിയ നീക്കം. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.ഈ പ്രശ്നങ്ങൾ സാങ്കേതികമായി മറികടക്കാൻ വേണ്ടിയാണ് വലിയ ആൾബലമില്ലാത്ത, രജിസ്ട്രേഷനുള്ള ചെറു പാർട്ടിയിൽ ജോസഫ് വിഭാഗം ചേരുന്നത്. ചെറു പാർട്ടിയുടെ പേര് പിന്നീട് മാറ്റും. എന്നാൽ പാർട്ടിയിലാണ് ചേരുന്നതെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ഒരു ചിഹ്നമായിരിക്കും പാർട്ടി ആവശ്യപ്പെടുക. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന സൈക്കിൾ ചിഹ്‌നം മാണ് നല്ലതെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്