മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം പി ജെ ജോസഫ്

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ആകാം അവസ്ഥയിലേക്ക് മലയോരം മാറി സംസ്ഥാനത്തു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമാന്തര ഭരണമാണെന്നും നടക്കുന്നതെന്നും, പി ജെ ജോസഫ് കുറ്റപെടുത്തി

0

പത്തനംതിട്ട :ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് കേരളം കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു . പ്രതിയെന്നു സംശയിച്ചു മാത്രമാണ് മത്തായിയെ വനപാലകർ പിടികൂടിയിട്ടുള്ളത് കേസുമായി ബന്ധപെട്ട് യാതൊരു നടപടിക്രമങ്ങളും പൂർത്തിയാക്കാതെയാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്തത് യഥാർത്ഥത്തിൽ കൊലപാതകം തന്നെയാണ് നടന്നിട്ടുള്ളത് ഇനി ആത്മഹത്യയാണെന്നിരിക്കട്ടെ . ആത്മഹത്യക്ക് പ്രേണ കസ്റ്റഡിയിലെ പീഡനമാണ് അതുകൊണ്ട് ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയതുകൊണ്ടു കാര്യമില്ല . കേസിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ കോലകുറ്റത്തിന് കേസ്സെടുക്കണം
സംഭവത്തിന് ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ പാകത്തിലുള്ള കുറ്റമാണ് നടന്നിരിക്കുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു.മത്തായിയുടേത് ആത്മഹത്യയാണെങ്കിൽ ആത്മഹത്യക്കുള്ള പ്രേരണ ഉണ്ടായിട്ടുണ്ടെന്നും പി.ജെ ജോസഫ്ആവർത്തിച്ചു

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ആകാം അവസ്ഥയിലേക്ക് മലയോരം മാറി സംസ്ഥാനത്തു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമാന്തര ഭരണമാണെന്നും നടക്കുന്നതെന്നും, പി ജെ ജോസഫ് കുറ്റപെടുത്തി അതുകൊണ്ട്ഒരു നിമിഷം പോലും വൈകാതെ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും,കൊലപാതകക്കുറ്റം പ്രതികൾക്കെതിരെ ചുമത്തണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ ധർണ നടത്തി.പി.ജെ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ്സ് നേതാക്കളായ കെ ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു .