“പിണറായി വഴിമുടക്കി സതീശൻ വഴിതുറന്നു” കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നിർമ്മാണ നിരോധനം നീക്കി സർക്കാർ ഉത്തരവ്

1932 ലെ ദിവാന്റെ ഉത്തരവ് പ്രകാരം ഭൂമി അന്നത്തെ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു . 1996 ൽ വനവകുപ്പിന്റെ അനുമതിയോടെ സർക്കാർ ഭൂമി വനത്തിൽനിന്നും ഒഴുവാക്കി ജനാതിപത്യ സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു . ഇതുപ്രകാരം വളറ മുതൽ നേര്യമംഗലം വരെയുള്ള ഭൂമി അടിസ്ഥാന ഭൂ രേഖകൾ പ്രകാരം വനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്

അടിമാലി ,തിരുവനന്തപുരം ,| പിണറായി സർക്കാർ റോഡ് വനം എന്ന്  സത്യവാങ്മൂലം നൽകിനിർമ്മാണം തടഞ്ഞ റോഡ് ,റോഡ് വനമല്ല റോഡാണ് എന്ന്  തിരുത്തി സത്യവാങമൂലം നൽകി വി ഡി സതീശൻ സർക്കാർ . ഇതോടെ കൊച്ചി – ധനുഷ്‌കോടി ദേശീയ പാത (NH-85) റോഡിലെ നിർമ്മാണ തടസം നീക്കി ഉത്തരവ്  കൂടി ഇറക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ വളറ മുതൽ നേര്യമംഗലം വരെ 14 .5 കീറലോമീറ്റർ ദൂരം വരുന്ന പ്രദേശം വനം ആണെന്നായിരുന്നു പിണറായി സർക്കാരിന്റെ നിലപാട് , ഈ നിലപാട് തിരുത്തിയാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിതും സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുള്ളതും .സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു .

കൊച്ചി – ധനുഷ്‌കോടി ദേശീയ പാത (NH-85) യിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനഭൂമിയാണെന്ന വനം വകുപ്പിൻറ്റെ വാദം 2024 മെയ് 28 ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അദ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളുകയും, ദേശീയപാത വികസനം തടസപ്പെടുത്തരുതെന്ന് വനം വകുപ്പിന് നിർദ്ദേശവും നൽകുകയും ചെയ്തിരുന്നു .എന്നാൽ ഏറെ ജനകിയ പ്രക്ഷോപങ്ങൾ ഉണ്ടായിട്ടും ദേശീയപാതയുടെ ഭൂമി അളന്നു വേർതിരിക്കാൻ ഇടതുസർക്കാർ തയ്യാറാകാതെ ഈ ഭൂമി വനം ആണെന്ന നിലപടാന് ഇടതുസർക്കർ സ്വീകരിച്ചത് .

പിന്നീട് ബിജെപി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറി M N ജയചന്ദ്രൻ വസ്തുതകൾ മറച്ചുവെച്ച് ഹൈകോടതിയിൽ ഹർജിയുമായി എത്തിയപ്പോൾ . ഈ കേസിൽ പിണറായി സർക്കാർ വളറ മുതൽ നേര്യമംഗലം വരെ 14 .5 കീറലോമീറ്റർ ദൂരം വരുന്ന പ്രദേശം വനം ആണെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യുകയായിരുന്നു .നിരവധി സമരപോരാട്ടങ്ങൾ ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്തൽ നടത്തുകയും മുഖ്യമന്ത്രിയെ നിരവധി തവണ നേരികണ്ടു പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രദേശം വനം ആണെന്ന് നിലപടിൽ ഉറച്ചുനില്ക്കുകയും മൂന്നാം പിണറായി ഭരണത്തിൽ കാർബൺ ഫണ്ട് വാങ്ങാൻ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറാകാതെ കപട പരിസ്‌ഥിവാദികൾക്കൊപ്പം നിലകൊള്ളുകയുചെയ്യുകയുമാണ് ഉണ്ടായത് . രണ്ടാം പിണറായി സർക്കാരിന്റെ നിലപട് മാറ്റി മറിച്ചാണ് റോഡ് നിർമ്മാണം തടസമില്ലാതെ തുടരാൻ യു ഡി എഫ് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത് .

ജയചന്ദ്രന്റെ കേസിൽ സർക്കാർ റോഡ് വനം എന്ന് സത്യവാങ്മൂലം സർപ്പിച്ചതിനെത്തുടർന്ന്‌, ദേശീയ പാത വികസനം കോടതി തടഞ്ഞിരുന്നു . തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീപാത അതോറിറ്റി സമർപ്പിച്ച റിവ്യൂ പെറ്റീഷനിൽ തടസം നീക്കി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു .മാത്രമല്ല റോഡിൻറ്റെ ഉടമസ്ഥത സംബന്ധിച്ച് പ്രത്യേകം ഉത്തരവ് ഇറക്കി വിഷയം അന്തിമമായി പരിഹരിക്കണമെന്നുകൂടി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചുനടപ്പാക്കാൻ സർക്കാർ സമിതിയെ ചുമതലപ്പെടുത്തുകയും ലാൻഡ് റവന്യു കമ്മീഷണർ അടങ്ങുന്ന റവന്യു ഉദ്യോഗസ്ഥർ തർക്കസ്ഥലം സന്ദർശിച്ച് പ്രത്യേക സർവ്വേ ടീമിനെ നിയോഗിച്ച് 1932 ലെ ദിവാന്റെ ഉത്തരവ് പ്രകാരമുള്ള വീതിയിൽ റോഡ് അളന്ന് വേർതിരിച്ചു .
ദേശീപാത അതോറിറ്റിയുടെ റീവ്യൂ പെറ്റിഷനിൽ കോടതി നിർദ്ദേശിച്ച നടപടികൾ സർക്കാർ സ്വീകരിച്ചതായി ജൂലായ് എട്ടിന് (08 /07/2026 )ന് കോടതിയെ ബോധ്യപ്പെടുത്തി.1932 ലെ ദിവാന്റെ ഉത്തരവ് പ്രകാരം ഭൂമി അന്നത്തെ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു . 1996 ൽ വനവകുപ്പിന്റെ അനുമതിയോടെ സർക്കാർ ഭൂമി വനത്തിൽനിന്നും ഒഴുവാക്കി ജനാതിപത്യ സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു . ഇതുപ്രകാരം വളറ മുതൽ നേര്യമംഗലം വരെയുള്ള ഭൂമി അടിസ്ഥാന ഭൂ രേഖകൾ പ്രകാരം വനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഈ ഭൂമിയുടെ വനേതര ഉപയോഗം അംഗീരിച്ച് 1927 ലും 1932 ലു ഉത്തരവുള്ളതിനാൽ വനത്തിൽ നിന്നും വേർതിരിച്ചുകൊണ്ടുള്ള ഡി ഫോറെസ്റ്റെഷൻ ഉത്തരവു ആവശ്യമില്ലെന്നും 1980 ലെ വനനിയമം വരുന്നതിനു മുൻപ് പൊതുമരാമത്തിനു കൈമാറിയാൽ ഈ ഭൂമി വനേതര ആവശ്യങ്ങൾക്കുള്ളതാണെന്നും . ചിഫ് സെക്രട്ടറി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .പിണറായി സർക്കാരിന്റെ ഭരണസമയത്ത്‌ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ റവന്യൂ രേഖകളും ഹൈവേ സംരക്ഷണ സമിതി കണ്ടെത്തി സർക്കാരിൽ സമർപ്പിച്ചിട്ടും റോഡ് വനം ആണെന്ന നിലപട് തിരുത്താൻ ഇടതുസക്കർ തയ്യാറായില്ല . ഈ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ കൂടുതൽ താല്പര്യം എടുത്താണ് പിണറായി സർക്കാർ വനം ആക്കിയ റോഡ് ഇപ്പോൾ റോഡായി മാറുന്നത്. നിർമ്മാണം തടയപ്പെട്ട റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ദേശീപാത അതോറിട്ടിന് അറിയിച്ചു .

You might also like

-