നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല, സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി

നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്ന സമയത്ത് എൽ ഡി എഫ് അല്ല അധികാരത്തിലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് എല്ലാവർക്കും അറിയാം,

0

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല, സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷയ്ക്കും ഉത്രയ്ക്കും വിസ്മയയ്ക്കും ലഭിച്ച നീതി അതിജീവിതയ്ക്കും ലഭിക്കും.സ്ത്രീ സുരക്ഷയ്ക്കായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതുതന്നെയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിസ്മയ കേസിൽ ഫലപ്രദമായ അന്വേഷണവും ഇടപെടലും നടത്തിയിരുന്നു കേസ് കോടതിയിൽ തെളിയിക്കാനായത് ഫലപ്രദമായ അന്വേഷണത്തിലൂടെയാണെന്നും എല്ലാം കേസുകളിലും സർക്കാർ നിലപാട് ഇതുതന്നെയാണ്… അതിനൊരു ഉദാഹരണമാണ് ഉത്ര കേസ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്ന സമയത്ത് എൽ ഡി എഫ് അല്ല അധികാരത്തിലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് എല്ലാവർക്കും അറിയാം, എത്ര ഉന്നതനായാലും നിയമ നടപടികളിൽ നിന്നും രക്ഷപെടാനാവില്ല നടി ആക്രമിക്കപ്പെട്ട കേസിൽ ഉന്നതൻ്റെ അറസ്റ്റ് നടന്നത് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ക‍ഴിയുന്നുവെന്നും തൃക്കാക്കരയിലെ വോട്ട് കച്ചവടത്തിനുള്ള നീക്കം ഗൗരവതരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യു ഡി എഫിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു കുമ്മനത്തിൻ്റെ സഹായം തേടിയതുകൊണ്ടോ ..
ആരുമായും കൂട്ട് കൂടാൻ യുഡിഎഫ് തയ്യാറായിട്ടോ കാര്യമില്ലായെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.

-

You might also like

-