പെട്ടിമുടി ദുരന്തം മൂന്ന് മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 55 ആയി

കന്നിയാറിൽ ഗ്രാവൽ ലാൻഡ് പ്രദേശത്തുനിന്നാണ്  രാവിലെ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്

0

പെട്ടിമുടി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്ന് മൂന്നാമത്തെ മൃതദേഹവും തെരച്ചിലിൽ കണ്ടെത്തി. ഒരു ആൺകുട്ടിയുടെ മൃതദേഹവും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഇനി 15 പേരെയാണ് കണ്ടെത്താനുള്ളത്.

കന്നിയാറിൽ ഗ്രാവൽ ലാൻഡ് പ്രദേശത്തുനിന്നാണ്  രാവിലെ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ് രക്ഷാപ്രവർത്തകർ. തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 13 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട്, കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങൾ ഡി എൻ എ പരിധോധനക്ക വിദേയമാക്കൻ കഴിഞ്ഞ ദിവസ്സം നടന്ന ഉന്നതല്ല യോഗത്തിൽ തിരുനൈസിച്ചിരുന്നു തിരച്ചിൽ തുടരുകയാണ് . കെ ഡി എസ്എ പി കമ്പനി നൽകുന്ന കണക്കുകൾക്കപ്പുറത്ത് കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ആശങ്ക ഉയര്ന്നിട്ടുണ്ട് . അപകടം നടന്ന ദിവസ്സം കൂടുതൽ ആളുകൾ ലയങ്ങൾ ഉണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്.

You might also like

-