വീണ്ടും ഇന്ധന വില കൂട്ടി തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി

പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

0

തിരുവനന്തപുരം :രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായിസംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. നവംബര്‍ 20ന് ശേഷം പെട്രോളിന് 2.24 പൈസയും ഡീസലിന് 3.30 പൈസയും ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 84 രൂപയും ഡീസലിന് 77 രൂപയുമായി.അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്

You might also like

-