“രാജ്യത്ത് തീ വെട്ടിക്കൊള്ള ” തുടർച്ചയായ 16ആം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു

പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്.

0

ഡൽഹി :രാജ്യത്ത് തുടർച്ചയായ 16ആം ദിവസവും ഇന്ധനവില കൂട്ടിപെട്രോളിയം കമ്പനികൾ . പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്.

ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ. ഡീസൽ വില കുറഞ്ഞില്ല കോവിഡും ലോക്ക്ഡൌണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില വര്‍ധന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

You might also like

-