പകൽ കൊള്ള !രാജ്യത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ധനവില കൂടി

അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70രൂപയും കൂടി

0

ഡൽഹി :രാജ്യത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും  കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70രൂപയും കൂടി രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾകന ൽകാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നുതുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുന്നു.കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാൽ ഒരു പൈസയുടെ നേട്ടം പോലും ജനങ്ങ്ൾക്ക്   ഉണ്ടായില്ല