പെരിന്തൽമണ്ണയിലെ തെരെഞ്ഞെടുപ്പ് ഫലം ഇടതു സ്ഥാനാർത്ഥി കെപിഎം മുസ്തഫ കോടതിയിലേക്കു 375 വോട്ടുകൾ എണ്ണിയില്ലാ?

തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്ന്

0

മലപ്പുറം:യു ഡി എഫ് സ്ഥാനാർത്ഥിക്ക് വിജയം കല്പിച്ചുകൊണ്ടുള്ള  പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി കെപിഎം മുസ്തഫ. തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്ന് കെപിഎം മുസ്തഫ. പറഞ്ഞു.ഈ തപാൽവോട്ടുകളിലെ കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടർമാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥർ മന:പൂർവ്വം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ ആരോപിച്ചു.

പെരിന്തൽമണ്ണയിൽ 38 വോട്ടുകൾക്കാണ് ഇടത് സ്ഥാനാർത്ഥിയായ കെപിഎം മുസ്തഫ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിനോട് തോറ്റത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും പെരിന്തൽമണ്ണയിലാണ്. ഇവിടെ അപരൻമാരായി മത്സരിച്ച മുസ്തഫമാർ ചേർന്ന് തന്നെ 1972 വോട്ടുകൾ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.