താലിബാൻ നേതാവ് മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ

താലിബാനിൽ നിന്ന് പിരിഞ്ഞ് ഒരു പുതിയ വിഭാഗം രൂപീകരിച്ചതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് താലിബാൻ സംഘത്തിലേക്ക് മടങ്ങി എത്തിയിരുന്നു റസൂൽ.

0

ഇസ്ലാമാബാദ് : അഫ്ഗാനിൽ താലിബാൻ ചുവട് ഉറപ്പിച്ചതിന് പിന്നാലെ താലിബാൻ നേതാവ് മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ .അഞ്ച് വർഷത്തെ തടവിന് ശേഷമാണ് മുല്ല മുഹമ്മദ് റസൂലിന്റെ മോചനം. താലിബാനിൽ നിന്ന് പിരിഞ്ഞ് ഒരു പുതിയ വിഭാഗം രൂപീകരിച്ചതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് താലിബാൻ സംഘത്തിലേക്ക് മടങ്ങി എത്തിയിരുന്നു റസൂൽ.

അഫ്ഗാനില്‍ താലിബാന്‍ ഭരണകാലത്ത് വ്യോമായന മന്ത്രിയായിരുന്ന മുല്ല അക്തര്‍ മന്‍സൂറിനെ മുല്ല ഒമറിന്റെ മരണശേഷം പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു . എന്നാല്‍ പുതിയ നേതാവിന് കീഴില്‍ അണിനിരക്കാന്‍ മറ്റു നേതാക്കള്‍ തയ്യാറായിരുന്നില്ല. തുടർന്നാണ് മുല്ല മുഹമ്മദ് റസൂലിനെ നേതാവാക്കി വിമത താലിബാന്‍ നേതാക്കള്‍ പുതിയ സംഘടന രൂപീകരിച്ചത്.അതേ സമയം അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ റസൂലിനെ പാകിസ്താൻ വിട്ടയച്ചത് താലിബാനുള്ള പിന്തുണ പ്രകടിപ്പിച്ചാണെന്നും വിമർശനമുണ്ട്.

-

You might also like

-