ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടി പാക്കിസ്ഥാന്‍

ഞായറാഴ്ച നടന്ന കിരീട പോരാട്ടത്തില്‍ 43-41നാണ് പാക്കിസ്ഥാന്‍ ജയിച്ചത്

0

കറാച്ചി: ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടിയ പാക്കിസ്ഥാന്‍ കബഡി ടീമിനെ അഭിനന്ദിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഞായറാഴ്ച നടന്ന കിരീട പോരാട്ടത്തില്‍ 43-41നാണ് പാക്കിസ്ഥാന്‍ ജയിച്ചത്.
പാക്കിസ്ഥാന്‍ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പങ്കെടുത്ത ഇന്ത്യന്‍ കബഡി ടീമിന് ഇന്ത്യന്‍ ടീം എന്ന പേരില്‍ കളിക്കാനാവില്ലെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, പാക്കിസ്ഥാന്‍ സംഘടിപ്പിച്ച കബഡി ലോകകപ്പിന് അംഗീകാരമില്ലെന്ന് ലോക കബഡി ഫെഡറേഷന്‍ ഇന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള കബഡി താരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി.

You might also like

-